Posted On
date_range Updated On
date_range സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിച്ചതിൽ നന്ദി - ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കൽ കേസിൽ അതിജീവിതക്കുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടറെ അനുവദിച്ച സർക്കാർ നടപടിയിൽ നന്ദിയുണ്ടെന്ന് അതിജീവിതയായ സിസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യപ്പെട്ട അഭിഭാഷകനെത്തന്നെയാണ് സർക്കാർ അനുവദിച്ചത്.
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾക്ക് പ്രത്യേക റേഷൻ കാർഡ് അനുവദിച്ച സർക്കാർ നടപടിക്കും നന്ദി രേഖപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് തുടർസമരങ്ങൾ എന്തെങ്കിലും നടത്തുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല. പൊതുസമൂഹത്തിൽനിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്നും കുറവിലങ്ങാട് കോൺവെന്‍റിൽ മാധ്യമപ്രവർത്തകരെ കണ്ട അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.