നാലിനത്തിൽ എ ഗ്രേഡുമായി ശിവഗംഗ

തൃശൂർ: മത്സരിച്ച നാലിനത്തിൽ എ ഗ്രേഡ് ​നേടി ശിവഗംഗ നാഗരാജ്. കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂർ എച്ച്.എസ് വിദ്യാർഥിനിയായ ഈ മിടുക്കി, സംസ്കൃത ഗാനാലാപനം, സോപാനസംഗീതം, സംസ്കൃത പദ്യം ചൊല്ലൽ, സംഘഗാനം എന്നിവയിലാണ് എ ഗ്രേഡ് ​നേടിയത്.

സംഗീതാധ്യാപകൻ പാലക്കാട് പ്രേംരാജ് എഴുതി ഈണം പകർന്ന നീലയാമിനി എന്ന ഗാനമാണ് ആലപിച്ചത്. പത്ത് വർഷമായി പ്രേം രാജിൽ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ച് വരുന്നു. നിരവധി വേദികളിൽ സോപാനസംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

വരുൺ കാവുംവട്ടം അഷ്ടപദിയും കാഞ്ഞിലശ്ശേരി വിനോദ് മാരാർ ഇടക്കയും പരിശീലിപ്പിക്കുന്നു. സംസ്കൃതാധ്യാപകൻ രജിലേഷ് പുത്ര മണ്ണിലിൻ്റെ നിർദേശങ്ങളും വിജയമ​ന്ത്രമായി. പന്തലായനി സ്വദേശികളായ നാഗരാജ് - ഷി ജിന ദമ്പതികളുടെ മകളാണ്. സഹോദരി ശിവാംഗി.

Tags:    
News Summary - kerala school fest shivaganga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.