വടകര: നാടകപ്രവര്‍ത്തകനും പുസ്തക പ്രസാധകനും എഴുത്തുകാരനുമായ വിജയന്‍ കുന്നുമ്മക്കര (55) നിര്യാതനായി. ഫെയ്ത്ത് ബുക്സ് ഇന്‍റര്‍നാഷണലിന്‍റെ ഉടമയാണ്. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നാടകര രംഗത്ത് സജീവമായിരുന്ന 1990-ല്‍ രചിച്ച `ഉപസംഹാരം', 2003ല്‍ എഴുതിയ `പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല' എന്നീ നാടകങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ രചനാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ വയലില്‍കുനി ഗോപാലന്‍. മാതാവ്: ജാനു. ഭാര്യ: രാധ വിജയന്‍. മകന്‍: യൂജിൻ ജി. വിജയൻ. സഹോദരങ്ങൾ: രവീന്ദ്രൻ (അക്ഷര ബുക്സ്, ഓർക്കാട്ടേരി), വിലാസിനി (റിട്ട. അധ്യാപിക, ചോമ്പാല നോർത്ത് എൽ.പി. സ്കൂൾ), അശോകൻ (അക്ഷര സ്റ്റോർസ്, വടകര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.