പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും മുസ്​ലിം ലീഗ് നേതാവുമായി വി.കെ ഇബ്രാഹീംകുഞ്ഞ് എം.എൽ. എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിച്ചെന്ന് വിജിലൻസ് അറിയിച്ചു.

നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹീം കുഞ്ഞിന് നോട്ടീസ് നൽകും. അടുത്ത ആഴ്ചയായിരിക്കും ചോദ്യം ചെയ്യുകയെന്നാണ് സൂചന.

2019 ആഗസ്റ്റിലാണ് നേരത്തെ ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നത്. പാലാരിവട്ടം ​മേൽപാലം നിർമാണ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് മുൻകൂർ പണം നൽകാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞി​ന്‍റേതായിരുന്നെന്ന്​ കേസിലെ പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - vigilance to question ibrahim kunju-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.