തിരുവനന്തപുരം: വാഹനാപകട റിപ്പോർട്ട് നൽകുന്നതിൽ ആർ.ടി ഓഫിസുകളിൽ വ്യാപക അഴിമതിയെന്ന വിജിലൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തടയിടാൻ പുതിയ നിർദേശവുമായി ആഭ്യന്തര വകുപ്പ്. പല ആർ.ടി ഓഫിസുകളും കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടക്കുന്നതെന്ന് മിന്നൽ പരിശോധനകളിൽ വിജിലൻസിന് വ്യക്തമായിരുന്നു. ഇൻഷുറൻസ് തട്ടിപ്പ് ഉൾപ്പെടെ കാര്യങ്ങൾക്ക് ഈ റിപ്പോർട്ട് ഉപയോഗിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
അപകടമുണ്ടായ വാഹനത്തിെൻറ പരിശോധന റിപ്പോർട്ട് നൽകുന്നതിലാണ് അഴിമതി. പരാതിക്കാർ നേരിട്ട് നൽകുന്ന അപേക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. പരിശോധന റിപ്പോർട്ടുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തമായി പ്രിന്റ് ചെയ്യുമെന്നും കണ്ടെത്തി.
വാഹന പരിശോധനക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലിൽ മാത്രം സ്വീകരിച്ചാൽ മതിയെന്നാണ് ആഭ്യന്തര വകുപ്പ് നിർദേശം. പൊലീസ് സ്റ്റേഷനിൽനിന്ന് പരാതിക്കാരുടെ കൈവശം അപേക്ഷ നൽകേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. അപ്പോൾ കൃത്യമായി രേഖയുണ്ടാകുമെന്നതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് റിപ്പോർട്ട് നൽകുന്നെന്ന ആക്ഷേപത്തിന് തടയിടാനാകുമെന്നാണ് പ്രതീക്ഷ.
വാഹന ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ആ സാഹചര്യത്തിലാണ് ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനുള്ള സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.