ടി.കെ. വിനോദ്കുമാർ
Posted On
date_range Updated On
date_range വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിച്ചു
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ സ്വയം വിരമിച്ചു. വിനോദ്കുമാര്‍ നൽകിയ വി.ആർ.എസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവിസ് കാലാവധി ഒരുവർഷത്തോളം ബാക്കി നിൽക്കെയാണ് സ്വയം വിരമിക്കൽ.
അമേരിക്കയിലെ നോർത്ത് കരോലീന സർവകലാശാലയിലെ പ്രഫസറായി നിയമനം ലഭിച്ചതിനെ തുടർന്ന് അവധിക്ക് അപേക്ഷ നൽകിയിരുന്നു. അവധി അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി.കെ. വിനോദ്കുമാർ ഒഴിയുമ്പോൾ ബെവ്കോ എം.ഡി യോഗേഷ് ഗുപ്തക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.