വിജിലൻസ് ഡയറക്ടർ തൊഴുത്തിൽ കെട്ടിയ പശുവെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. വിജിലൻസ് ഡയറക്ടർ മുഖ്യമന്ത്രിയുടെ തൊഴുത്തിൽ കെട്ടിയ പശുവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഐ.എ.എസ് - ഐ.പി.എസ് തർക്കം മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ആരോപിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ നൽകിയ അടിയന്തിര പ്രമേയത്തിലാണ് വിജിലൻസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഐ.എ.എസ്-ഐ.പി.എസ് തര്‍ക്കം കാരണം നിയമസഭയിലെ ഫയലുകള്‍ നീങ്ങുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. 

Tags:    
News Summary - vigilance director jacob thomas vd satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.