വാക്​സിൻ ​ക്രമക്കേട്​: ആരോഗ്യ വകുപ്പിലെ രണ്ട്​ മുൻ ഡയറക്​ടർമാർക്ക്​ തടവും പിഴയും

തിരുവനന്തപുരം: അനാവശ്യമായി വാക്​സിൻ വാങ്ങിക്കൂട്ടി സർക്കാരിന്​ ഒന്നര കോടിയോളം രൂപയുടെ നഷ്​ടമുണ്ടാക്കിയ കേസിൽ ആരോഗ്യ വകുപ്പിലെ രണ്ട്​ മുൻ ഡയറക്​ടർമാരെ അഞ്ച്​ വർഷം വീതം കഠിന തടവിന്​ തിരുവനന്തപുരം വിജിലൻസ്​ പ്രത്യേക കോടതി ശിക്ഷിച്ചു. ഇരുവരും 50 ലക്ഷം രൂപ വീതം പിഴയുമൊടുക്കണം.

ഡോ. വി.കെ. രാജൻ, ഡോ. കെ. ശൈലജ എന്നിവർക്കാണ്​ ശിക്ഷ. അഴിമതി നിരോധന നിയമപ്രകാരവും ഗുഢാലോജന, വ്യാജരേഖ ചമയക്കൽ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡജി ബദറുദീ​േൻറതാണ്​ വിധി. പ്രോസിക്യൂഷന് ഗൂഡാലോചന സ്ഥാപിക്കാൻ കഴിയാത്തതിനാൽ ജില്ലാ മെഡിക്കൽ സ്​റ്റോറിലെ ഓഫീസർ സി. സദാശിവൻനായരെയും സ്​റ്റോർ കീപ്പർ കെ. മുഹമ്മദിനെയും കോടതി വെറുതെ വിട്ടു.

2001 മുതൽ 2003 വരെയാണ്​ അഴിമതിക്ക്​ വഴി​െവച്ച ഇടപാടുകൾ നടന്നത്​. തലസ്​ഥാന ജില്ലക്കായി തയാറാക്കിയ വാക്​സിൻ ഇൻറൻഡിൽ വെട്ടിത്തിരുത്തൽ വരുത്തി അനാവശ്യമായി ഹെപ്പറ്റൈറ്റിസ്​ ബി വാക്​സിൻ വാങ്ങിക്കൂട്ടിയെന്നാണ്​ കേസ്​. ഇത്​ 1,49,17,280 രൂപയുടെ വാക്​സിൻ വരും.  ഹൈദരാബാദിലെ ശാന്ത ബയോടെക്നിക്സ്, മുംബൈയിലെ വി.എച്ച്. ഭഗത് എന്നീ കമ്പനികളിൽനിന്നാണ്​ വാക്​സിൻ വാങ്ങിയത്​.

വാങ്ങിയ വാക്​സിൻ പ്രതിരോധ മരുന്ന്​ സൂക്ഷിക്കേണ്ട മാനദണ്ഡ പ്രകാരം ​സൂക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നില്ല. തുടർന്ന്​ ലഭ്യമായ സംവിധാനങ്ങളിൽ സൂക്ഷിക്കുകയായിരുന്നു. മറ്റു മരുന്നുകൾക്കൊപ്പമാണ്​ ഇത്​ സൂക്ഷിച്ചത്​. ഇത്​ ഉപയോഗിച്ച ചിലർക്ക്​ അസ്വസ്​ഥത ഉണ്ടായതി​െന തുടർന്ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വാക്​സിൻ ഇടപാട്​ പുറത്തുവന്നതോടെ സർക്കാർ വിജിലൻസ്​ അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു.

വാക്​സിൻ ഉപയോഗിക്കാൻ തയാറാകാത്ത ഡോക്​ടർമാർക്കെതിരെ അച്ചടക്ക നടപടി മുന്നറിയിപ്പ്​ പോലും വകുപ്പിൽനിന്ന്​ ഉണ്ടായെന്ന്​ ആക്ഷേപം വന്നിരുന്നു. സംഭവം നടക്കു​േമ്പാൾ ഡോ. കെ. ശൈലജ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഒാഫീസറായിരുന്നു. ഇൻറൻഡിലെ വെട്ടിത്തിരുത്തലുകൾ ആരോഗ്യ വകുപ്പ്​ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. എന്നാൽ, ഇത്​ സംബന്ധിച്ച ഫയലുകൾ പൂഴ്​ത്തിയെന്നും ആരോപണം വന്നു.

 

 

Tags:    
News Summary - vigilance court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.