ജിഷ്​ണു: സർക്കാർ പരസ്യം നൽകിയത്​ ശരിയോ എന്ന്​ കോടതി

തിരുവനന്തപുരം: ജിഷ്​ണു കേസിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ സർക്കാർ പത്രപരസ്യം നൽകിയത് ശരിയായ നടപടിയാണോ എന്ന്​ വിജിലൻസ് കോടതി. പാമ്പാടി നെഹ്​റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവ്​​ മഹിജയെ ഡി.ജി.പി ഓഫിസിന് മുന്നിൽ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ ഖജനാവിൽനിന്ന് ഒരു കോടി രൂപ ചെലവാക്കിയെന്നാരോപിച്ച്​ പൊതുപ്രവർത്തകൻ പായിച്ചിറ നവാസ്​ നൽകിയ​ പരാതി പരിഗണിക്കവെയായിരുന്നു ​കോടതിയുടെ ചോദ്യം​.

സർക്കാർ നടപടി​ സുപ്രീം കോടതി മാർഗരേഖകളുടെ ലംഘനമല്ലേയെന്നും കോടതി ആരാഞ്ഞു. അതേസമയം, പി.ആർ.ഡി വഴി പരസ്യം നൽകിയത് കേരള സെക്ര​േട്ടറിയറ്റ് മാനുവൽ പ്രകാരം ശരിയാണെന്ന് വിജിലൻസ് വാദിച്ചു. പി.ആർ.ഡി എന്നാൽ സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനുള്ളതല്ലേയെന്ന്​ ആരാഞ്ഞ കോടതി മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാനുള്ളതാണോ എന്നും ചോദിച്ചു. ഇക്കാര്യം പഠിച്ചശേഷം മേയ്​ 12ന് വിശദീകരണം നൽകാൻ വിജിലൻസിനോട്​ കോടതി നിർദേശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പി.ആർ.ഡി സെക്രട്ടറി ഉഷ ടൈറ്റസ്‌, ഡയറക്ടർ ഡോ. അമ്പാടി, ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരാണ് എതിർകക്ഷികൾ. 
 

Tags:    
News Summary - vigilance court questioned government add in jishnu issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.