തിരുവനന്തപുരം: ബന്ധു നിയമനത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലൻസ്. തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. എന്നാൽ മുൻ സർക്കാറിന്‍റെ കാലത്ത് നടന്ന 16 നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയും തിങ്കളാഴ്ച പരിഗണിക്കും. ജയരാജനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയ വ്യക്തി തന്നെയാണ് യു.ഡി.എഫ് കാലത്തെ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.
പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ തിരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.