കൈക്കൂലി വാങ്ങാൻ വാക്കി ടോക്കികളും; ആർ.ടി.ഒ ഓഫിസുകളിൽ കണ്ടെത്തിയത്​ ഗുരുതര ക്രമക്കേടുകൾ

പാലക്കാട്: ജില്ലയിലെ ഒമ്പത് ആർ.ടി.ഒ ചെക്ക്പോസ്​റ്റുകളിൽ വിജിലൻസി​െൻറ മിന്നൽ പരിശോധന. വാളയാർ ചെക്ക്‌പോസ്​റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് മൂന്ന് വാക്കിടോക്കികള്‍ പിടിച്ചെടുത്തു.

നിരന്തരം വിജിലൻസ് പരിശോധന നടക്കുന്നതിനാൽ ഇവ മുൻകൂട്ടി അറി‍ഞ്ഞ് ചെക്ക്പോസ്​റ്റിൽ അറിയിക്കാനാണ്​ വാക്കി ടോക്കികൾ ഉപയോഗിച്ചിരുന്നതെന്ന്​ വിജിലൻസ്​ അധികൃതർ പറഞ്ഞു. പരിശോധനയിൽ കണക്കിൽപെടാത്ത 4000 രൂപയും പിടികൂടി.

പലയിടത്തും സർക്കാറിന് നികുതിയായി ലഭിച്ച തുകയിൽ കുറവും കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചയാണ് പരിശോധന നടന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വാളയാർ ഉൾ​െപ്പടെയുള്ള ചെക്ക്പോസ്​റ്റുകളിലാണ് പരിശോധന നടന്നത്. ജോലി സമയം കഴിഞ്ഞും ചെക്ക്പോസ്​റ്റുകളിൽ ഉദ്യോഗസ്ഥർ തുടരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

വാളയാർ ആർ.ടി.ഒ ചെക്ക്പോസ്​റ്റിൽ ജൂലൈ 27ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 1,70,000 രൂപ കണ്ടെത്തിയിരുന്നു. പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജൻറിന് കൈമാറുന്നുണ്ടെന്നും ഈ ഏജൻറ്​ പിന്നീട് ഈ പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചെക്ക്പോസ്​റ്റുകളെ കുറിച്ച് നിരന്തരം പരാതി ഉയർന്നതോടെയാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്‌. ചെക്ക്‌പോസ്​റ്റുകളിലൂടെ അമിതഭാരം കടത്തിവന്ന വാഹനങ്ങള്‍ക്ക് വിജിലന്‍സ് പിഴ ഈടാക്കി. ഓപ്പറേഷന്‍ റഷ് നിര്‍മൂലന്‍ എന്ന പേരിലായിരുന്നു വിജിലന്‍സ് മേധാവി സുദേഷ് കുമാറി​െൻറ നിര്‍ദേശപ്രകാരമുള്ള പരിശോധന നടന്നത്. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചുകൊടുക്കുമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - Vigilance at RTO checkposts; The walkie-talkie was seized from officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.