കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി

കൊച്ചി: . ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി. ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ  ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഹൈ​കോ​ട​തി സിംഗിൾ ബെഞ്ച് 15 ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞിരുന്നു. ചി​ത്രം ​വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​നി​രി​ക്കു​മ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജി നല്‍കിയത്.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ സിനിമ നിർമിച്ചതെന്ന്‌ ഹെെക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം കേസ് പരി​ഗണിക്കവെ നിർമാതാക്കളോട് ചോദിച്ചിരുന്നു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാർദപരമായാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്‌. അതിനാൽ ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാകില്ലെന്ന്‌ സിം​ഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താം. സമൂഹത്തിന്റെ പ്രതിച്ഛായയെയും ബാധിക്കും. അക്കാര്യം പരിഗണിച്ചിരുന്നോയെന്നും സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു.

Tags:    
News Summary - High Court allows screening of Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.