"എഫ്.ഐ.ആറിൽ മൈനറെന്നായിരുന്നുവെങ്കിലും പെൺകുട്ടിക്ക് പ്രായ പൂർത്തി ആയിരുന്നു."; പോക്സോ കേസിൽ പ്രതികരണവുമായി ആർ.ശ്രീലേഖ

തിരുവനന്തപുരം: യൂടൂബ് ചാനൽ വഴി ലൈംഗികാതിക്രമ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് പോക്സോ കേസ് ചുമത്തിയ പൊലീസ് നടപടിയിൽ പ്രതികരണവുമായി ആർ.ശ്രീ ലേഖ. കിളിരൂർ കേസിനെ കുറിച്ചുള്ള പരാമർശത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും പെൺകുട്ടി മൈനറെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നതെങ്കിലും മരിക്കുന്ന സമയത്ത് പ്രായപൂർത്തി ആയിരുന്നുവെന്ന് കണ്ടെത്തിയതായും ആർ.ശ്രീ ലേഖ പറഞ്ഞു. മരിക്കുന്ന സമയത്ത് പെൺകുട്ടിക്ക് ഇരുപതിനടുത്ത് പ്രായം ഉണ്ടായിരുന്നുവെന്നും അതിനാൽ തനിക്ക് മേലുള്ള പോക്സോ കേസ് നില നിൽക്കില്ലെന്നും അവർ വ്യക്തമാക്കി.

താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു മുതൽ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതും അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ആർ.ശ്രീലേഖ ആരോപിച്ചു. അറിഞ്ഞ് കൊണ്ട് അതിജീവിതക്കെതിരെ ഒന്നു ചെയ്തിട്ടില്ല എന്നും പൊലീസ് അന്വേഷിക്കട്ടേ എന്നും അവർ വ്യക്തമാക്കി.

സസ്നേഹം ശ്രീ ലേഖ എന്ന യൂടൂബ് ചാനൽ വഴി ലൈംഗികാതിക്രമ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി’ സെക്രട്ടറി ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്.

Tags:    
News Summary - R. sree lekha response on pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.