തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെ വാർഷ ിക പദ്ധതിയിൽ ചെലവിടാൻ ബാക്കിയുള്ളത് 11,510 കോടി രൂപ. അതിരൂക്ഷമായ സാമ്പത്തിക പ്രതിസ ന്ധിയിൽ കർശന ട്രഷറി നിയന്ത്രണം തുടരവെ 20 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടും ഇക ്കുറി പദ്ധതി വിനിയോഗം ലക്ഷ്യം കാണില്ലെന്നുറപ്പായി.
ഇക്കൊല്ലത്തെ 29,150 കോടി രൂപയുടെ പദ്ധതിയിൽ ഞായറാഴ്ച വരെ ചെലവ് 17,640.66 കോടിയാണ്. അതായത് 60.52 ശതമാനം മാത്രം. ബാക്കി 40 ശതമാനം തുകയാണ് ആറു ദിവസംകൊണ്ട് ചെലവിടേണ്ടത്. പ്രളയ സാഹചര്യത്തിൽ ചില വകുപ്പുകളുടെ 20 ശതമാനം വെട്ടിക്കുറച്ചതിലൂടെ 2000 കോടി രൂപ ലാഭിക്കും.
എന്നാൽ, പോലും 9000 കോടി രൂപ ആറു ദിവസംകൊണ്ട് ചെലവിടണം. അവസാനം കൂട്ട ചെലവ് നടത്തി രേഖയുണ്ടാക്കിയാലും അതു കാര്യക്ഷമമായ വിനിയോഗവുമാകില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഏതാനും മാസമായി കടുത്ത ട്രഷറി നിയന്ത്രണം തുടരുകയാണ്. ബില്ലുകൾ മാറുന്നില്ല. മാറുന്നവയിൽതന്നെ ഒരു ഭാഗം പണം നൽകാതെ ഇലക്ട്രോണിക് ലഡ്ജറുകളിലേക്ക് മാറ്റുന്നു. പിന്നീട് മുൻഗണനാ ക്രമത്തിൽ പണം നൽകും. നിലവിലെ വിനിയോഗ ശതമാനത്തിലും ഒരു ഭാഗം പിന്നീട് കൊടുത്തു തീർക്കാനുള്ളതാണ്. കഴിഞ്ഞ വർഷം പദ്ധതി ചെലവ് 90.25 ശതമാനമെത്തിയിരുന്നു.16-17ൽ 84.15 ശതമാനവും 15-16ൽ 82.29 ശതമാനവും 14.15ൽ 68.37 ശതമാനവുമായിരുന്നു വിനിയോഗം. ഇക്കുറി ഇതുവരെ 60.50 ശതമാനവും. തദ്ദേശ സ്ഥാപനങ്ങൾക്ക് 7000 കോടി രൂപയാണ് നീക്കിെവച്ചിരിക്കുന്നത്. ഇവയിൽ വിനിയോഗം 73.64 ശതമാനത്തിലെത്തി.
പദ്ധതി പ്രവർത്തനം ശക്തമാക്കുന്നതിെൻറ ഭാഗമായി ഇക്കൊല്ലം സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുമ്പുതന്നെ ബജറ്റ് സമ്പൂർണമായി പാസാക്കിയിരുന്നു. പദ്ധതി പ്രവർത്തനത്തിന് ഏപ്രിൽ ഒന്നു മുതൽ ഒരു വർഷം പൂർണമായി ലഭിക്കുകയും ചെയ്തു. എന്നാൽ, ഇതിെൻറ ഗുണം പദ്ധതി പ്രവർത്തനത്തിൽ ദൃശ്യമായില്ല. പ്രളയവും ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം നികുതി വളർച്ച പ്രതീക്ഷിച്ച വിധം ഉയരാത്തതും സാമ്പത്തിക മാന്ദ്യവുമാണ് കാരണമായി പറയുന്നത്. വാർഷിക പദ്ധതിയിൽ വൻകിട പദ്ധതികൾക്കായി 1466.02 കോടി രൂപ നീക്കി െവച്ചിരുന്നു. വർഷം അവസാനിക്കുേമ്പാഴും ഒരു പൈസ പോലും ഇൗ ഇനത്തിൽ ചെലവില്ല. കഴിഞ്ഞ വർഷം 2000 കോടിയോളം രൂപ മാറ്റി വെച്ചിട്ടും ചെലവിട്ടിരുന്നില്ല.
വഴിപാടുപോലെയാണ് വൻകിട വികസന പദ്ധതികൾക്ക് ബജറ്റിൽ പണം വെക്കുന്നത്. വിനിയോഗത്തിൽ മികച്ച നേട്ടം കൈവരിച്ചത് സഹകരണ വകുപ്പാണ്, 233.44 ശതമാനം. 160.36 കോടിയായിരുന്നു ബജറ്റ് വിഹിതം.
374.34 കോടിയാണ് വിനിയോഗം. 111.83 ശതമാനം ചെലവിട്ട പൊതുമരാമത്ത് രണ്ടാം സ്ഥാനത്തും 107.40 ശതമാനം വിനിയോഗിച്ച തുറമുഖം മൂന്നാം സ്ഥാനത്തുമുണ്ട്. പിന്നാക്ക വികസനം, പൊതുജനസമ്പർക്കം, പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോംസ് 89.69 എന്നിവയാണ് 90 ശതമാനമെങ്കിലും ചെലവിട്ട വകുപ്പുകൾ. ഭവന വകുപ്പാണ് വിനിയോഗത്തിൽ ഏറ്റവും പിന്നിൽ. വെറും 2.82 ശതമാനം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.