തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിന് സമീപം ആത്മഹ ത്യചെയ്ത വേണുഗാപാലൻ നായരുടെ മൃതദേഹം സംസ്കരിച്ചു. അതിനിടെ വേണുഗോപാലൻനായർ ജു ഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മരണമൊഴിയുടെ പകർപ്പ് പുറത്തുവന്നു. ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങൾ ചെയ്തുകൂട്ടുന്നത് കാരണമാണത്. ഞാൻ സ്വയം പെട്രോൾ ഒഴിച്ച് കത്തിച്ചു. എന്നെ ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല’ എന്നിങ്ങനെയാണ് മൊഴി.
മരണം സ്വയം തീരുമാനിച്ചതാണെന്നും ആരും പ്രേരിപ്പിച്ചിട്ടിെല്ലന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്. ശബരിമല വിഷയമോ ബി.ജെ.പി സമരമോ മൊഴിയിൽ പരാമര്‍ശിക്കുന്നില്ല.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായർ (44) സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. തുടർന്ന് ഇയാൾ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. കാവൽനിന്ന പൊലീസുകാരും ബി.ജെ.പി പ്രവർത്തകരും ഇയാളെ തടയുകയും തീയണക്കാൻ ശ്രമിക്കുകയും ചെയ്തു. ഗുരുതര പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീേട്ടാടെ മരിച്ചു.
വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ഉച്ചക്ക് പന്ത്രണ്ടരയോടെ വിട്ടുകൊടുത്ത മൃതദേഹം ശബരിമല കർമസമിതിയുടെയും നാമജപ ഘോഷയാത്ര പ്രവർത്തകരുടെയും അകമ്പടിയോടെ മുട്ടടയിലെത്തിച്ചു. അവിടെനിന്ന് നാമജപത്തോടെ വീട്ടിലെത്തിച്ചു. രണ്ടേകാലോടെ വിലാപയാത്രയായി മൃതദേഹം സെക്രേട്ടറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിൽ പൊതുദർശനത്തിന് െവച്ചു.
നാേലാടെ തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. പ്ലമ്പിങ്, ഇലക്ട്രിക്കൽ ജോലി ചെയ്തുവന്ന വേണുഗോപാലൻ നായർക്ക് രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ലെന്നും ഇയാൾ അയ്യപ്പവിശ്വാസിയായിരുന്നെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. വെമ്പായം, വഞ്ചിയൂർ എന്നിവിടങ്ങളിൽനിന്ന് രണ്ട് വിവാഹം കഴിച്ചിട്ടുള്ള ഇയാൾ ഇവരുമായി അകന്നുകഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.