വെണ്ണിയോട്​ പുഴയിൽ കാണാതായ കുടുംബത്തിലെ പെൺകുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

കൽപറ്റ: വയനാട് വെണ്ണിയോട് വലിയപാലത്തിന് സമീപം പുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ പെൺകുട്ടിയുടെ  മൃതദേഹം കൂടി കണ്ടെത്തി. നാരായണൻ- ശ്രീജ ദമ്പതികളുടെ മകൾ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെടുത്തത്. ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്​ സൂര്യ.

കാണാതായ ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപറമ്പിൽ നാരായണൻ കുട്ടിയുടെ മൃതദേഹം അപകടം നടന്ന ഞായറാഴ്​ചയും ഭാര്യ ശ്രീജ (37)യുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെയും കണ്ടെത്തിയിരുന്നു.  അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പുഴക്കിലിടം ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്തുവെച്ചാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇവരുടെ മകൻ സായൂജിനെ (ഒമ്പത്)ഇതുവരെ കണ്ടെത്താനായിട്ടില്ല. സായൂജ് ചുണ്ടേൽ ആർ.സി എൽ.പിയിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ 8.15ഓടെ പുഴക്കരയിലെത്തിയ പ്രദേശവാസി കടവിനു സമീപം നാലു ജോടി ചെരിപ്പുകളും ബാഗും കുടയും കണ്ടതോടെ നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. കൂട്ട ആത്മഹത്യശ്രമമാണ് നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, ഇതി​​​​െൻറ കാരണം ദുരൂഹമാണ്. കുടുംബത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങളില്ലെന്നാണ് വിവരം.

Tags:    
News Summary - venniyode- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.