കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർളി മാത്യുവിനേയും കോട്ടയം സ്വദേശിയെന്ന് സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഷേർളിയുടെ മൃതദേഹം കഴുത്തറത്ത നിലയിലും യുവാവിന്റേത് തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
ഷേർളിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷേർളിയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതോടെ ഇവരെ പരിചയമുള്ള ഒരാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആറ് മാസം മുമ്പാണ് ഷേർളി ഇവിടേക്ക് താമസത്തിനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഭർത്താവ് മരിച്ചതിനെ തുടർന്നായിരുന്നു ചങ്ങനാശ്ശേരിയിൽ നിന്ന് ഇവർ കൂവപ്പള്ളിയിലേക്ക് താമസത്തിനെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടിൽ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.