കോഴിക്കോട് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്ദമംഗലത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

പിക്കപ്പിന്റെ ക്ലീനർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച കാർ യാത്രകരിൽ ഒരാൾ ഈങ്ങാപ്പുഴ സ്വദേശിയും മറ്റൊരാൾ കൊടുവള്ളി വാവാട് സ്വദേശിയാണെന്നുമാണ് സംശയം. വയനാട് സ്വദേശിയാണ് പിക്കപ്പ് വാൻ ഡ്രൈവർ.

അപകടത്തിന് പിന്നാലെ വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈഡ്രോളിക് കട്ടർ ഉൾപ്പടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ പൊളിച്ചാണ് പിക്കപ്പ് ഡ്രൈവറേയും പുറത്തെടുത്തത്.

Tags:    
News Summary - Three dead in Kozhikode pickup van-car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.