പ്രതി അഫാൻ, കൊല്ലപ്പെട്ട ഫർസാന 

ഫർസാനയെ വിളിച്ചിറക്കി വീട്ടിലെത്തിച്ചത് ഉച്ചയോടെ, വീട്ടിൽ പറഞ്ഞത് ട്യൂഷന് പോകുന്നുവെന്ന്; ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: പെൺസുഹൃത്തായ ഫർസാനയെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ (23) വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിൽ കൊണ്ടുവന്നത് ഇന്ന് ഉച്ച മൂന്ന് മണിയോടെ. പി.ജി വിദ്യാർഥിനിയാണ് 22കാരിയായ ഫർസാന. വെഞ്ഞാറമൂട് പൂതൂർ സ്വദേശിനിയാണ്. ട്യൂഷന് പോവുകയാണെന്ന് പറഞ്ഞാണ് ഫർസാന വീട്ടിൽ നിന്നിറങ്ങിയതെന്നാണ് വിവരം. വീട്ടിലെത്തിച്ച ഫർസാനയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിലാണ് അഫാൻ അഞ്ച് കൊലപാതകങ്ങളും നടത്തിയത്. പാ​ങ്ങോ​ട്, വെ​ഞ്ഞാ​റ​മൂ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ. സ​ഹോ​ദ​ര​ൻ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി അ​ഹ്​​സാ​ൻ (13), പെ​ൺ​സു​ഹൃ​ത്ത്​ ഫ​ർ​സാ​ന (23), പി​തൃ​സ​ഹോ​ദ​ര​ൻ എ​സ്.​എ​ൻ പു​രം ആ​ല​മു​ക്ക് ല​ത്തീ​ഫ് (69), ഭാ​ര്യ ഷാ​ഹി​ദ (59), പി​തൃ​മാ​താ​വ്​ പാ​ങ്ങോ​ട് എ​ലി​ച്ചു​ഴി പു​ത്ത​ൻ വീ​ട്ടി​ൽ സ​ൽ​മാ​ബീ​വി (95) എ​ന്നി​വ​രാ​ണ്​ ​ കൊ​ല്ല​പ്പെ​ട്ട​ത്. മാ​താ​വ്​ ഷ​മീ​ന റ​ഹിം (60) അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​വ​ർ അ​ർ​ബു​ദ രോ​ഗി​യു​മാ​ണ്.

കൊ​ല​ക്ക്​ ശേ​ഷം ഗ്യാ​സ്​ സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ടാ​ണ്​ അഫാൻ വീ​ടു​വി​ട്ട​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ്​ അ​ഫ്​​നാ​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി കൂ​ട്ട​ക്കൊ​ല വി​വ​രം അ​റി​യി​ച്ച​ത്. ക്രൂ​ര​കൃ​ത്യ​ത്തി​ന്​ ശേ​ഷം എ​ലി​വി​ഷം ക​ഴി​ച്ച്​ ജീ​വ​നൊ​ടു​ക്കാ​നും ഇ​യാ​ൾ ​ശ്ര​മി​ച്ചു. പ്ര​തി​യെ പൊ​ലീ​സ്​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.

അ​ഫ്​​നാ​ന്‍റെ പി​താ​വ് റ​ഹിം സൗ​ദി അ​റേ​ബ്യ​യി​ൽ ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രി​യാ​ണ്. അ​ഫ്​​നാ​നും മാ​താ​വും ര​ണ്ടു മാ​സം മു​മ്പാ​ണ്​ പി​താ​വി​ന്‍റെ അ​ടു​ത്തു​പോ​യി തി​രി​ച്ചു​വ​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങളുള്ള കുടുംബമല്ല അഫാന്‍റേതെന്ന് നാട്ടുകാർ പറയുന്നു.

അ​ഫ്​​നാ​ൻ താ​മ​സി​ക്കു​ന്ന പേ​രു​മ​ല​യി​ലെ വീ​ട്ടി​ലാ​ണ്​ സ​ഹോ​ദ​ര​ൻ അ​ഹ്​​സാ​ന്‍റെ​യും ഫ​ർ​സാ​ന​യു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ്​ ഷ​മീ​നയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതും ഇവിടെയാണ്. 10 കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ എ​സ്.​എ​ൽ പു​ര​ത്തെ വീ​ട്ടി​ലാ​ണ്​ പി​തൃ​സ​ഹോ​ദ​ര​ൻ ല​ത്തീ​ഫ്, ഭാ​ര്യ ഷാ​ഹി​ദ എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. പേ​രു​മ​ല​യി​ൽ​നി​ന്ന്​ 20 കി.​മീ​റ്റ​റി​ലേ​റെ അ​ക​ല​മു​ള്ള പാ​ങ്ങോ​ട്ടെ വീ​ട്ടി​ലാ​ണ് പി​തൃ​മാ​താ​വ്​ സ​ൽ​മാ​ബീ​വി കൊ​ല്ല​പ്പെ​ട്ട​ത്​. 

Tags:    
News Summary - Venjaramoodu Mass Murder Afan brought Farzana home in the afternoon and killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.