മലപ്പുറം: എല്ലാ ബൂത്തിലും വീൽചെയർ സൗകര്യമുള്ള തെരഞ്ഞെടുപ്പായി വേങ്ങര ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക്. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ നൽകിയ നിവേദനം കണക്കിലെടുത്ത് മുഴുവൻ ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വീൽചെയറുകൾ ഓരോ വോട്ടിങ് കേന്ദ്രത്തിലും എത്തിക്കാൻ പെരിന്തൽമണ്ണ, തിരൂരങ്ങാടി തഹസിൽദാർമാരെ ചുമതലപ്പെടുത്തി. എല്ലാ ഭിന്നശേഷി വോട്ടർമാരും അതത് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ ഫെഡറേഷൻ പ്രവർത്തകർ രംഗത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.