??????????

സമ്മാനമായി ലഭിച്ച ടി.വി ഒാൺലൈൻ പഠനത്തിനു നൽകി ആറാംക്ലാസ് വിദ്യാർഥി 

വെ​ള്ളി​മാ​ട്കു​ന്ന്: ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം കി​ട്ടി​യ ടി.​വി വി​ദ്യാ​ർ​ഥി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ന​ൽ​കി ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി. ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന വെ​ള്ളി​മാ​ട്കു​ന്ന് ജെ.​ഡി.​ടി​യി​ലെ ഹ​യ നൗ​ബ, മു​ഹ​മ്മ​ദ് സ​യാ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​ണ് ദു​ബൈ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ലി​െൻറ മ​ക​ൻ മു​ഷ്ത​ഖിം സ​മ്മാ​നം ല​ഭി​ച്ച ടി.​വി ന​ൽ​കി​യ​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മു​ഷ്ത​ഖി​മി​ന്​​ ല​ഭി​ച്ചാ​യി​രു​ന്നു ടി.​വി.


 സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന പ​ത്തു കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ഴി​ക്ക​ൽ മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി ടി.​വി ന​ൽ​കു​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പി​താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.   ടി.​വി ൈക​മാ​റു​ന്ന​തി​ന് മു​ഷ്ത​ഖി​മി​നെ ക്ഷ​ണി​ച്ചെ​ങ്കി​ലും പി​താ​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മു​സ്​​ലിം ലീ​ഗ് ശാ​ഖ പ്ര​സി​ഡ​ൻ​റ് വി.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​അ​സീ​ബ്, കെ.​പി. മൊ​യ്തീ​ൻ, പി.​യൂ​നു​സ്, കെ.​െ​ക. അ​ഷ്റ​ഫ്, എ.​പി. നി​യാ​സ്, മു​ബ​ഷീ​ർ, സ​ഫ്​​വാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ. ​അ​ബ്​​ദു​ൽ നാ​സ​ർ സ്വാ​ഗ​ത​വും സി.​കെ. അ​ഹ​മ്മ​ദ്കോ​യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - vellimadukunnu student donated TV for online study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.