വെള്ളാപ്പള്ളിയു​ടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സമുദായത്തെ ശക്തിപ്പെടുത്തി -കൊടിക്കുന്നിൽ

മാന്നാർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സമുദായത്തെ ശക്തിപെടുത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ പ്രതിഭാ പുരസ്കാര സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനിവ് പദ്ധതിയുടെ രണ്ടാംഘട്ടമായ പ്രതിഭാ പുരസ്കാര സംഗമത്തിൽ 2022 -23 വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള കാഷ് അവാർഡും പുരസ്കാരവും വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ പ്രതിഭാ പുരസ്കാര സംഗമം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്‌ഘാടനം ചെയ്യുന്നു

ചെയർമാൻ ഡോ. എം.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, പി.ബി. സൂരജ്, പുഷ്പ ശശികുമാർ, മേഖല ചെയർമാൻമാരായ തമ്പി കൗണടിയിൽ, ബിനു ബാലൻ, കെ. വിക്രമൻ, സതീശൻ മൂന്നേത്ത്, ശശികല രഘുനാഥ്, മാന്നാർ ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, വിധുവിവേക്, ബിനുരാജ്, അഭിജിത്ത് ബിജു, ഹരിപാലമൂട്ടിൽ, ടി.കെ. അനിൽകുമാർ, രവി പി. കളീയ്ക്കൽ, സുധാകരൻ സർഗ്ഗം, രാധാകൃഷ്ണൻ പുല്ലാമഠം, സുജാത നുന്നു പ്രകാശ്, സന്തോഷ് കാരാഴ്മ എന്നിവർ സംസാരിച്ചു.

Tags:    
News Summary - vellappally natesan's uncompromising stance strengthened the community - Kodikunnil suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.