പത്തനംതിട്ട: മകരവിളക്ക് ദിവസം അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിന് നോട്ടീസയച്ച് വനം വകുപ്പ്. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. മകര വിളക്ക് ദിവസം വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.
25000 രൂപ വനം വകുപ്പിൽ അടച്ചാൽ സിനിമ ചിത്രീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുമായിരുന്നിട്ടും അനുമതി വാങ്ങാതെ ചിത്രീകരണം നടത്തി എന്ന് എന്നാണ് കേസ്.
അനുരാജ് മനോഹർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തിരക്കിയതിനു പിന്നാലെയാണ് കേസെടുക്കാൻ വനം വകുപ്പിന് നിർദേശം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.