പാലായിൽ സമുദായം നോക്കിയാണ് സ്ഥാനാർഥികളെ നിർത്തിയത് -വെള്ളാപ്പള്ളി

ചേർത്തല: മതേതരത്വം കള്ളനാണയമാ​െണന്നും പാലായിൽ രാഷ്​ട്രീയക്കാർ സമുദായം നോക്കിയാണ് സ്ഥാനാർഥികളെ നിർത്തിയതെന ്നും എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതേതരത്വം പറയുന്ന നാട്ടിൽ മതാധിപത്യമാണ് വാഴുന്നത് ​. എസ്​.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ നടത്തിയ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണർ അവർണരെ ബലിയാടുകളാക്കുകയായിരുന്നു. രാഷ്​ട്രീയപാർട്ടികൾ ഇതിന്​ കൂട്ടുനിന്നിട്ടുണ്ട്​. ശ്രീനാരായണഗുരു പിന്നാക്കക്കാരനായിരുന്നതുകൊണ്ടാണ് ലോകഗുരുവായി മാറാതിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രി പി. തിലോത്തമൻ പ്രതിഭകളെ ആദരിച്ചു. എ.എം. ആരിഫ‌് എം.പി സ‌്കോളർഷിപ് വിതരണം ചെയ്തു. എസ‌്.എൻ ട്രസ‌്റ്റ‌് ബോർഡ്​ അംഗം പ്രീതി നടേശൻ ദീപപ്രകാശനം നിർവഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ ജയന്തിദിന സന്ദേശം നൽകി. നഗരസഭ ചെയർമാൻ പി. ഉണ്ണികൃഷ‌്ണൻ മുഖ്യപ്രഭാഷണം നടത്തി. നടി വർഷ പ്രസാദ‌് മംഗല്യനിധി വിതരണം ചെയ്തു.

യൂനിയൻ പ്രസിഡൻറ്​ കെ.വി. സാബുലാൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഡി. ജ്യോതിഷ്, ബോർഡ് അംഗങ്ങളായ വി. ശശികുമാർ, അനിയപ്പൻ, ബൈജു അറുകഴി, അനിൽ ഇന്ദീവരം തുടങ്ങിയവർ പങ്കെടുത്തു. യൂനിയനിലെ 106 ശാഖയിൽനിന്നുള്ള പ്രവർത്തകർ അണിനിരന്ന ഘോഷയാത്ര പൊലീസ‌് സ‌്റ്റേഷൻ മൈതാനിയിൽനിന്ന‌് ആരംഭിച്ച്​ നഗരം ചുറ്റി യൂനിയൻ ഓഫിസ‌് മൈതാനിയിൽ സമാപിച്ചു.

Tags:    
News Summary - vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.