എൽ.ഡി.എഫിന് തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽ.ഡി.എഫിന് തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സി.പി.ഐ നടപടി നല്ലതാണ്. എന്നാൽ, ജയ സാധ്യത നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചേർത്തലയിൽ പി. തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നില്ല. ചെറുപ്പക്കാരെയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടു വന്നാൽ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കുട്ടനാട് ആരുടെയും കുടുംബ സ്വത്തല്ല. തോമസ് ചാണ്ടി മത്സരിച്ചുവെന്നത് ശരിയാണ്. എന്നാൽ, അദ്ദേഹത്തിന്‍റെ സഹോദരന് എന്ത് യോഗ്യതയാണ് ഉള്ളത്. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

സ്ഥാനാർഥി നിർണയത്തിന് ശേഷം എസ്.എൻ.ഡി.പി നിലപാട് വ്യക്തമാക്കും. സ്ഥാനാർഥിയുടെ കാര്യത്തിൽ സാമൂഹിക നീതി പാലിച്ചോ എന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vellappally Natesan said that there is a possibility for the LDF to continue the rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.