Posted On
date_range Updated On
date_range യോഗവും മഠവും ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകും -വെള്ളാപ്പള്ളി
ശിവഗിരി: എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ഒന്നിക്കുന്നത് ആരെയും അട്ടിമറിക്കാനല്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരസ്പരം ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകും. പുതിയ ഭരണസമിതിയാണ് തന്നെ ശിവഗിരി മഠത്തിലെത്തിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിരവധി പേരുടെ നീണ്ട കാലത്തെ ആഗ്രഹമാണ് എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും ഒന്നിക്കുക എന്നത്. അത് ഒരു ആവേശവും ആഹ്ലാദവും ആണ്. ഈ കൂട്ടായ്മ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് സമുദായവും അംഗങ്ങളും കരുതുന്നതായും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ആഗോള സംഘമമാണ് ശിവഗിരി സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വെള്ളാപ്പള്ളി നടേശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.