ഭരണകൂടത്തി​െൻറ കൂടെനിന്ന്​ കാര്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്​തവർ ബുദ്ധിമാന്മാർ, -വെള്ളാപ്പള്ളി

ആലപ്പുഴ: ഭൂരിപക്ഷസമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട സമയം അതിക്രമിച്ചെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരസ്​പരം തലതല്ലിക്കീറുന്നത്​ നിർത്തി നിലനിൽപിനായെങ്കിലും ഭൂരിപക്ഷസമുദായങ്ങൾ ഒന്നിക്കണം. മുസ്​ലിം നേതാക്കൾ ക്രൈസ്​തവസഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്​. ഇവരെ പ്രീതിപ്പെടുത്താൻ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണ്​. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഉമ്മൻ ചാണ്ടിയും രമേശ്​ ചെന്നിത്തലയും അപ്രസക്തമാകുമെന്നും സ്വകാര്യചാനലിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം ​​കാലഘട്ടത്തി​ന്​ അനിവാര്യമാണ്​. അത്​ ആരുടെയും അവകാശങ്ങൾ പിടിച്ചെടുക്കാനല്ല. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്​. പിന്നാക്ക സമുദായ ഐക്യത്തിനും സംവരണസമുദായങ്ങളുടെ അവകാശത്തിനായും വേണ്ടി സംവാദവും കൂട്ടായ്​മയും പ്രക്ഷോഭവുമൊക്കെ നടത്തിയെങ്കിലും ചതിക്കപ്പെട്ട സമുദായമായി ഇൗഴവർ മാറി.

കുഞ്ഞാലിക്കുട്ടി ഒരുബിഷപി​െൻറയും പാലസ്​ കയറിയിറങ്ങിയ ചരിത്രമില്ല. പച്ചതിരക്കി പാർലമെൻറിൽ എത്തിയപ്പോൾ അവിടെ പച്ചയില്ലെന്ന്​ കണ്ടപ്പോൾ ഇക്കരെ പച്ചക്കുവേണ്ടിയാണ്​ ഇപ്പോൾ കേരള രാഷ്​ട്രീയത്തിലേക്ക്​ വരുന്നത്​. കുഞ്ഞാലിക്കുട്ടിയല്ല, ലീഗാണ്​ വരുന്നത്​. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പലതും മുസ്​ലിം വിഭാഗങ്ങൾ കൊണ്ടുപോയെന്ന്​ ​ആക്ഷേപിക്കുന്ന​ ബിഷപുമാർ തമ്മി​െല അവകാശത്തർക്കം പറഞ്ഞുതീർക്കാനുള്ള ഒത്തു​തീർപ്പാണിത്​. ഭൂരിപക്ഷ സമുദായഐക്യം തകർക്കാൻ എല്ലാ തന്ത്രവും കുതന്ത്രവും നടത്തുന്നത്​ ഇവരെല്ലാമാണ്​. ഭൂരിപക്ഷ ഐക്യത്തിന്​ ആരുനേതൃത്വം നൽകിയാലും കാലഘട്ടത്തി​െൻറ അനിവാര്യതയാണ്​.

ഭൂരിപക്ഷസമുദായങ്ങൾ തമ്മിൽ തല്ലുകയല്ല, തമ്മിൽ തല്ലിക്കുകയാണ്​. നേര​േത്ത ഉണ്ടായിരുന്ന ഐക്യമുന്നേറ്റം രാഷ്​ട്രീയനേതാക്കളും ഇതരസമുദായക്കാരും ചേർന്ന്​ കൗശലപൂർവം പൊളിക്കുകയായിരുന്നു​.നായർ എന്നാൽ എൻ.എസ്​.എസ്​ മാത്രമല്ല. ഭൂരിപക്ഷസമുദായ ഐക്യം വേണമെന്ന്​ ഹിന്ദുക്കൾ

ആഗ്രഹിക്കുന്നുണ്ട്​. ഇതിനെ തകർക്കാൻ രാഷ്​​ട്രീയക്കാർ ആരും മോശമല്ല. അവർക്ക്​ ന്യൂനപക്ഷത്തെ തകർക്കാൻ കഴിയില്ല. അവർ വോട്ടുബാങ്ക്​ മാറിയപ്പോൾ രാഷ്​ട്രീയക്കാർ സാഷ്​ടാംഗ പ്രണാമം നടത്തുകയാണ്.​ വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിലാണ്​ ജനാധിപത്യം മരിച്ചുപോയത്​. ഇന്നലെവരെ ക്രൈസ്​തവർക്കും മുസ്​ലിംകൾക്കും ബി.ജെ.പി അലർജിയായിരുന്നു​. ഇപ്പോൾ മുസ്​ലിംകളിൽ ചിലർ നേതൃത്വത്തിലെത്തി. ഭരണകൂടത്തി​െൻറ കൂടെനിന്ന്​ എന്നും കാര്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്​തവർ ബുദ്ധിമാന്മാരാണ്​. തദ്ദേശ സ്ഥാപനങ്ങളിലെ വിജയം കണ്ട്​ ഇടതുമുന്നണി അഹങ്കരിക്കേ​െണ്ടന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Vellappally Natesan interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.