വെള്ളാപ്പള്ളിക്ക് മുസ്ലിം പേരിനോട് ഓക്കാനമോ? ചന്ദ്രികയുടെ മുഖപ്രസംഗം

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. മുബാറക് ഷായെ നിയമിച്ചതിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക. ശ്രീനാരായണ വാഴ്‌സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുനിഷേധമാണെന്നും ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയതയാണെന്നും മുസ്ലീംലീഗ് പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

'മുസ്ലീം പേരിനോട് ഓക്കാനമോ' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം', എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി വിവാദം ഉണ്ടാക്കുന്നത് ഗുരുനിഷേധമാണെന്ന് ചന്ദ്രിക പറയുന്നു.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവകലാശാലയായിട്ടല്ല സംസ്ഥാന സർക്കാർ ഓപൺ സർവകലാശാല സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പൺ സർവകലാശാലയുടെ ഉന്നത സ്ഥാനീയനായ വ്യക്തി ഗുരുവിന്‍റെ സമുദായത്തിൽ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണ്. മുസ്ലീം വി.സിയായതാണ് പ്രശ്‌നമെങ്കിൽ അതിന് എന്തടിസ്ഥാനമാണ് ഉള്ളതെന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.