സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നു; ദുരൂഹതയെന്ന് നഗരസഭ

പത്തനംതിട്ട, അടൂർ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ തീപിടിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നഗരസഭ ആരോപിക്കുമ്പോള്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അടൂര്‍ ടൗണില്‍ തന്നെയുള്ള സിവില്‍ സ്റ്റേഷന്‍റെ പാര്‍ക്കിങ് സ്ഥലത്ത് ഒരാഴ്ച മുന്‍പാണ് രണ്ട് വാഹനങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തീപിടിച്ചത്. പട്ടാപ്പകല്‍ നടന്ന സംഭവമായതിനാല്‍ അന്ന് കാര്യമായ സംശയങ്ങളൊന്നും ആര്‍ക്കും തോന്നിയില്ല. അടൂര്‍ മുന്‍സിപ്പല്‍ എഞ്ചിനീയറുടെ കാറിനും ആരോഗ്യ വകുപ്പിന്റെ ഉപയോഗ ശൂന്യമായ കാറിനുമാണ് തീപിടിച്ചത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലും തീപിടിത്തമുണ്ടായി. വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനാല്‍ നഗരസഭയിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തി തീയണച്ചു. ഇത്തവണ കത്തിയത് നഗരസഭ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു കൊണ്ടിരുന്ന ലോറിയാണ്. ഇതോടെയാണ് തീപിടിത്തങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നഗരസഭാ ചെയര്‍മാന്‍തന്നെ രംഗത്തുവന്നത്.


Tags:    
News Summary - Vehicles on fire in the vicinity of the Civil Station; The corporation said it was a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.