Posted On
date_range Updated On
date_range വി.ഡി. സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
കാസർകോഡ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാസർകോഡ് പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വി.ഡി. സതീശൻ സഞ്ചരിച്ചിരുന്ന കാർ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പൊലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് 5.45 നാണ് സംഭവം.
അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ പിൻസീറ്റിലായിരുന്നു വി.ഡി. സതീശൻ ഇരുന്നിരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. അപകടത്തിനു ശേഷം മറ്റൊരു കാറിൽ പ്രതിപക്ഷ നേതാവ് മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.