കോട്ടയം/ആലപ്പുഴ: ഡി.സി.സി അധ്യക്ഷപ്പട്ടിക പുറത്തുവിട്ടതോടെ രൂക്ഷമായ കോൺഗ്രസിലെ ചേരിപ്പോരിനിടെ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിർണായക യു.ഡി.എഫ് യോഗം ചേരാനിരിക്കെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരെ വി.ഡി. സതീശൻ സന്ദർശിച്ചു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹം പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു. വൈകീട്ട് 3.30ന് ഹരിപ്പാട് എം.എൽ.എ ഓഫിസിലായിരുന്നു ചെന്നിത്തലയുമായുള്ള ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ച.
മുതിർന്ന നേതാക്കൾക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവിെല്ലന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചക്കുശേഷം വി.ഡി. സതീശൻ പറഞ്ഞു. ആശയവിനിമയത്തിെൻറ പ്രശ്നമാണെങ്കിൽ അത് പരിഹരിക്കും. നേതാക്കളുമായി മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. അകന്നു നിൽക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. സങ്കടങ്ങളും പരിഭവങ്ങളും പരാതികളും പരിഹരിച്ച് ഒപ്പം നിർത്തി മുന്നോട്ട് പോകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായതിൽ വേദനയുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പഴയ കാര്യങ്ങൾ പറയാനില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിെൻറ അഭിപ്രായത്തോട് യോജിക്കുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പ്രശ്നമുണ്ടായാൽ ചർച്ചയിലൂടെ പരിഹാരം ഉണ്ടാകണം. പാർട്ടിയാണ് ഒന്നാമതെന്നും ഗ്രൂപ് രണ്ടാമതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയും താനും പറഞ്ഞ കാര്യത്തിൽ സതീശൻ ചർച്ചക്ക് മുൻൈകയെടുക്കുന്നതിനോട് പൂർണമായും സഹകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ചർച്ചകൾ നടക്കട്ടെയെന്നാണ് ആഗ്രഹം. കോൺഗ്രസും യു.ഡി.എഫും കൂടുതൽ കരുത്താർജിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കാണുന്നതിെൻറ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വീട്ടിൽ എത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.