തലശ്ശേരി: ചേലേമ്പ്ര ബാങ്ക് കവർച്ച ഉൾപ്പെടെ കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണക്കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീനെയാണ് (52) കൽപറ്റയിൽ തലശ്ശേരി പൊലീസ് പിടികൂടിയത്. തലശ്ശേരി ഇൻസ്പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
തലശ്ശേരി എസ്.ഐ എം.ടി.പി. സൈഫുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.കെ. നിതീഷ്, സിവിൽ പൊലീസ് ഓഫിസർ കെ. ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ബാങ്ക് കവർച്ച കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സൈനുദ്ദീൻ.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളും ഇയാൾക്കെതിരെയുണ്ട്. വാറന്റുണ്ടായിട്ടും ദീർഘകാലമായി മുങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.