ദയാബായിയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി വി.ഡി സതീശന്‍

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എത്തി. ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചർച്ച നടത്താത്തത് അപമാനകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൻഡോസൾഫാൻ ബാധിതർക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ ഒരു സംവിധാനവും ഇല്ല. ഇച്ഛാശക്തിയുള്ള സർക്കാറാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനം ചെയ്തത്. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ദയാബായിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകാതെ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ കൊടുംചൂടും മഴയും വകവെക്കാതെയാണ് സമരം. 

വീണ്ടും അറസ്റ്റ്​ ചെയ്ത്​ നീക്കി; ആശുപത്രിയിലും സമരം തുടർന്ന് ദയാബായി

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​രു​ന്ന ദ​യാ​ബാ​യി​യെ പൊ​ലീ​സ് വീ​ണ്ടും ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ്​ എ​സ്.​എ​ച്ച്.​ഒ ബി.​എം. ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടെ​ന്ന ഡോ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ആ​ശു​പ​ത്രി​യി​ലും ദ​യാ​ബാ​യി നി​രാ​ഹാ​രം തു​ട​രു​ക​യാ​ണ്. ര​ണ്ടാം ത​വ​ണ​യാ​ണ് സ​മ​ര​ത്തി​നി​ടെ ദ​യാ​ബാ​യി​യെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വീ​ണ്ടും തി​രി​കെ​യെ​ത്തി നി​രാ​ഹാ​രം തു​ട​രു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​നെ​ക്കൊ​ണ്ട് ഇ​ത്ത​രം നാ​ട​ക​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ എ​ഴു​തി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച്​ സ​ർ​ക്കാ​ർ ദ​യാ​ബാ​യി​യു​മാ​യി ച​ർ​ച്ച​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - VD Satheesan supports Dayabai's hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.