കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

ക​ണ്ണൂ​ർ: കെ​.പി.​സി​.സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്കു ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഡി​.സി​.സി പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വെക്കാൻ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്രതികരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

താ​ൻ സു​ധാ​ക​ര​നു​മാ​യി എ​ല്ലാ ദി​വ​സ​വും സം​സാ​രി​ക്കാ​റു​ണ്ട്. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ ഞങ്ങളാണ് കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത്. ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.സി.സിയുടെ അനുമതിയുണ്ട്. എന്നാൽ പരാതിയും പരിഭവവും സ്വാഭാവികമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ചു സു​ധാ​ക​ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​നു ക​ത്ത​യ​ച്ച​ കാ​ര്യം അ​റി​യി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.എ​ല്ലാ നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് പു​നഃസം​ഘ​ട​ന ന​ട​ത്തു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുനഃസംഘടന നിര്‍ത്തിവച്ചതില്‍ വലിയ അതൃപ്തിയിലാണ് കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരൻ. നാല് എം.പിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എം.പിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ.രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടതെന്നാണ് സൂചന.

Tags:    
News Summary - VD Satheesan says there is no dispute with K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.