പാർട്ടി കോടതിയുടെ വിധി പ്രകാരമാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് വി.ഡി സതീശൻ; പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പിരിഞ്ഞു

തിരുവനന്തപുരം: കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിയമസഭ തുടങ്ങിയുടൻ എം.എം മണി മാപ്പ് പറയണമെന്ന്പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാർട്ടി കോടതിയുടെ വിധി പ്രകാരമാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി കോടതി ജഡ്ജിയുടെ പേര് പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എം.എം മണി തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണം. കോളജ് വിദ്യാർഥികൊല്ലപ്പെട്ടപ്പോൾ അതിന് കെ.പി.സി.സി പ്രസിഡന്റ് ന്യായീകരിച്ചുവെന്ന ആരോപണം രാജീവ് ഉയർത്തി. എന്നാൽ, സഭക്ക് പുറത്തുള്ള സംഭവം ഇവിടെ ഉയർത്തിക്കൊണ്ട് വരേണ്ടന്നൊയിരുന്നു വി.ഡി സതീശന്റെ മറുപടി. മുഖ്യമന്ത്രി എം.എം മണിയെ ന്യായീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിന്നീട് ചോദ്യോത്തരവേളയുമായി സർക്കാർ മുന്നോട് പോയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. തുടർന്ന് നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളുമായിട്ടാണ് പ്രതിപക്ഷം വെള്ളിയാഴ്ച നിയമസഭയിലെത്തിയത്.

Tags:    
News Summary - VD Satheesan said that TP Chandrasekaran was killed according to the verdict of the party court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.