ബി.ജെ.പിയുടെ കാര്യങ്ങൾ നോക്കാനല്ല ആരിഫ് ഖാനെ ഗവർണറാക്കിയത് -വി.ഡി. സതീശൻ

കൊച്ചി: ആരിഫ് മുഹമ്മദ് ഖാനെ ഗവർണറാക്കിയത് കേരളത്തിലെ ബി.ജെ.പിയുടെ കാര്യങ്ങൾ നോക്കാനല്ലെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ. സംസ്ഥാനത്തിന്‍റെ ഭരണപദവി വഹിക്കുന്ന ഗവർണർക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. നിയന്ത്രണരേഖയുടെ പരിധി അദ്ദേഹം വിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും സതീശൻ വ്യക്തമാക്കി.

രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്തിയാൽ ചോദ്യ ചെയ്യപ്പെടും. ഗവർണറുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് പറയുന്നത് അദ്ദേഹത്തിനുള്ള പ്രിവിലേജിന്‍റെ ഭാഗമാണ്. അതേസമയം, ഗവർണർക്കുള്ള നിയന്ത്രണത്തിന്‍റെ പരിധി അദ്ദേഹം കടക്കുമ്പോൾ പ്രതികരണമുണ്ടാകും. രാജ്യത്ത് നടക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഭരണഘടന പദവിയെ ഗവർണർ കളങ്കപ്പെടുത്തി. ഈ വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തേണ്ട കാര്യം അദ്ദേഹത്തിനില്ല. ധാരാളം മേച്ചിൽപുറങ്ങൾ തേടിപോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. കോൺഗ്രസിൽ നിന്ന് ബി.എസ്.പിയിലും പിന്നീട് ബി.ജെ.പിയിലും എത്തിയ സ്ഥിരതയില്ലാത്ത രാഷ്ട്രീയ നിലപാട് സ്വീകരിച്ച ആളാണ്. നിലപാടുകൾ മാറ്റികൊണ്ടിരുന്ന വ്യക്തിയാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan to Kerala Giovernor Arif Mohamemd Khan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.