വിഴിഞ്ഞം: സി.എ.ജി റിപ്പോർട്ട് പാർട്ടി​​ ചർച്ച ചെയ്യണമെന്ന്​ സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് കെ.പി.സി.സി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്​ നേതാവ്​ വി.ഡി. സതീശൻ. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസനു സതീശൻ കത്ത്​ നൽകി.
സി.എ.ജി റിപ്പോർട്ടിനെ തുടർന്ന്​ കോൺഗ്രസി​െനതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിൽ യു.ഡി.എഫില്‍ വിഷയം ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്നാണ് സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്​. 

യു.ഡി.എഫ്​ സർക്കാറി​​​​െൻറ കാലത്ത്​ ഒപ്പുവെച്ച വി​ഴി​ഞ്ഞം ക​രാ​റി​ൽ കാലാവധി 40 വർഷമാക്കിയതഎ സം​സ്ഥാ​ന​ത്തി​നു ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യെ​ന്നു സി​.എ.​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​കി​ല്ല, ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​ദാ​നി ഗ്രൂ​പ്പി​നു 29000 കോടിയുടെ അധിക ലാഭം സ​മ്മാ​നി​ക്കു​ക​യാ​ണു നി​ല​വി​ലെ ക​രാ​ർ തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - VD satheesan- CAG report on Vizhinjam port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.