മുഖ്യമന്ത്രി വിധിയെ ചോദ്യം ചെയ്യുന്നു; ക്രിമിനല്‍ കുറ്റം പ്രസിഡന്‍റ് ചെയ്താലും വിചാരണ നേരിടണം -വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൾ. വിധി ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ക്രിമിനല്‍ കുറ്റം പ്രസിഡന്‍റ് ചെയ്താലും വിചാരണ നേരിടണമെന്ന് വി.ഡി സതീശൻ പറഞ്ഞു.

എം.എൽ.എക്ക് കൊമ്പുണ്ടോയെന്ന് സതീശൻ ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണെന്നും സർക്കാർ പണം ചെലവാക്കരുതെന്നും കേസ് പാര്‍ട്ടി നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പിണറായി മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്ന് സതീശൻ ചോദിച്ചു. മാണിയെ കടന്നാക്രമിച്ചുള്ള വി.എസിന്‍റെ പ്രസംഗവും സതീശൻ നിയമസഭയിൽ വായിച്ചു.

Tags:    
News Summary - VD Satheesan Attack to V Sivankutty in Kerala Assembly ruckus case Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.