ഈ വകുപ്പ് എന്തിനാ?, വനം വകുപ്പിനെതിരെ വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്നതിനെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ആളെ കൊന്നാൽ മാത്രം കടുവയെ പിടിക്കുന്നു. വന്യജീവി ആക്രമണങ്ങളെ വനം മന്ത്രി എ കെ ശശീന്ദ്രൻ നിസാരമായാണ് കാണുന്നത്. ഇതുവരെ എന്തെങ്കിലും പഠനം നടത്തിയൊ, ഈ വകുപ്പ് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു.

സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. സംസ്ഥാനത്ത് 30 ലക്ഷം ജനങ്ങളാണ് വന്യജീവി ഭീഷണിയിൽ കഴിയുന്നത്. ജനങ്ങൾ മരണ ഭീതിയിൽ കഴിയുമ്പോൾ സർക്കാരിന്റെ കയ്യിൽ ഒന്നുമില്ല. പല സംസ്ഥാനങ്ങളും ഇൻഷുറൻസ് പദ്ധതികൾ വരെ കൊണ്ടുവന്നു.

വനം വകുപ്പിന് ഒരു ഡാറ്റ കളക്ഷൻ പോലുമില്ല. ഫോറസ്റ്റ് വാച്ചർമാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.അതേസമയം വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വാദം ശരിയല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ചോദ്യോത്തരവേളയിൽ പറഞ്ഞു. ജീവനക്കാരുടെ ആത്മ വീര്യത്തെ നഷ്ടപ്പെടുത്തരുത്. ശാസ്ത്രീയമായ പഠനം ആവശ്യമാണ്. വ്യത്യസ്തമായ റിപ്പോർട്ടുകൾ സർക്കാരിൻറെ പക്കൽ ഉണ്ട്. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ അഞ്ചുവർഷത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ 637 മരണങ്ങളാണ് ഉണ്ടായത്. വയനാട്ടിൽ നിന്ന് കടുവകളെ പറമ്പികുളത്തേക്ക് മാറ്റും. കടുവ ആന സെൻസസ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Tags:    
News Summary - VD Satheesan against Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.