ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്ന് സംശയം -സതീശൻ

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കുമെതിരായ ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിചിത്ര വിധിയാണെന്നും ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകർക്കുകയാണ്. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും അദ്ദേഹം വിമർശിച്ചു.

വിധി പറയാൻ ഒരു വർഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതിൽ അവ്യക്തതയുണ്ട്. ഹൈകോടതി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ലെന്നും സതീശൻ പറഞ്ഞു.

ലോകായുക്തയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം വന്നതോടെയാണ് വിധി വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്.

Tags:    
News Summary - vd satheesan about lokayukta decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.