സി.പി.ഐയുടെ ജില്ല സമ്മേളന പോസ്റ്റർ
Posted On
date_range Updated On
date_range സി.പി.ഐ ഇടുക്കി ജില്ല സമ്മേളന പോസ്റ്ററിൽ വാഴൂർ സോമൻ എം.എൽ.എ പുറത്ത്
പീരുമേട്: സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ പോസ്റ്ററിൽനിന്ന് വാഴൂർ സോമൻ എം.എൽ.എ പുറത്ത്. പീരുമേട്ടിലെ സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും എ.ഐ.ടി.യു.സി സംഘാടകനും ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എയുമായ വാഴൂർ സോമനെ ഒഴിവാക്കിയത് പാർട്ടിയിൽ ചർച്ചയായി.
കഴിഞ്ഞ ദിവസം പാർട്ടി പീരുമേട് മണ്ഡലം കമ്മിറ്റി ഓഫിസിന്‍റെ ഉദ്ഘാടനത്തിലും വാഴൂർ സോമന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു. ജില്ല സെക്രട്ടറി കെ.കെ. ശിവരാമനാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ദിവസം ഓഫിസ് ഉദ്ഘാടനം നടത്തിയത് വാഴൂർ സോമനെ ഒഴിവാക്കാനാണെന്നായിരുന്നു ഉയർന്ന വിമർശനം. ബ്രാഞ്ച് കമ്മിറ്റികളിൽ സ്വാധീനം ഉറപ്പിച്ച് പാർട്ടിയിൽ ശക്തരാകാൻ എം.എൽ.എയെ പിന്തുണക്കുന്നവരും എതിർപക്ഷവും ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.