തിരുവനന്തപുരം: വടകരയിലെ ജനങ്ങൾ അനുകൂലിച്ചതോടെ സിറ്റിങ് എം.എൽ.എ കെ. മുരളീധരൻ ലോക്സഭയിലേക്ക് പോയതിനെതുടർന്നാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് േ വദിയാകുന്നത്. രണ്ട് തവണയും യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഉപതെരഞ്ഞെടുപ്പിലൂടെ സ് വന്തമാക്കാനുള്ള നീക്കങ്ങൾ ബി.ജെ.പിയും എൽ.ഡി.എഫും ആരംഭിച്ചുകഴിഞ്ഞു. ജാതീയവോട്ടുകൾ നിർണായകമെന്ന പ്രത്യേകത വട്ടിയൂർക്കാവിനുണ്ട്. നിയമസഭയിലേക്ക് ഒരു സീറ്റുകൂടി ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.
ഇൗ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന വാശിയിൽ കോൺഗ്രസും വർഷങ്ങൾ തങ്ങളെ പിന്തുണച്ച മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിൽ എൽ.ഡി.എഫും നിലകൊള്ളുേമ്പാൾ പോരാട്ടം തീപാറുന്നതാകും.
മണ്ഡല പുനർനിർണയത്തിൽ തിരുവനന്തപുരം നോർത്തിന് രൂപമാറ്റം സംഭവിച്ച് നിലവിൽ വന്ന മണ്ഡലമാണിത്. 2011ൽ ആദ്യ ജനവിധിയിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇടത്സ്വതന്ത്രനായി മത്സരിച്ച ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിന് തോൽപിച്ചായിരുന്നു മുരളീധരെൻറ ആദ്യവിജയം. 2016ൽ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനെ 7622 വോട്ടുകൾക്ക് പരാജയപ്പെടുത്തി മുരളീധരൻ വീണ്ടും എം.എൽ.എയായി. ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണിത്. രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഇൗ മണ്ഡലത്തിൽ ശക്തി തെളിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.