തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിത്വ ത്തിൽ കുമ്മനത്തിനാണ് പ്രാമുഖ്യമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്.സുരേഷ് പറഞ്ഞു. മുതിർന്ന പരിചയ സമ്പത്തുള്ള നേതാവ് വട്ടിയൂർക്കാവിൽ വേണമെന്നാണ് ജില്ലാ നേതൃത്വത്തിൻെറ ആവശ്യം. ഇത് പരിഗണിച്ച് കുമ്മനത്തിന് തന്നെ നറുക്ക് വീഴുമെന്നാണ് പ്രതീക്ഷ.
കുമ്മനം രാജശേഖരൻെറ പേരാണ് മണ്ഡലം കമ്മിറ്റി നൽകിയത്. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏകദേശം 7000ത്തിൽപരം വോട്ടുകൾക്കാണ് കുമ്മനം രാജശേഖരനെ കെ. മുരളീധരൻ വട്ടിയൂർക്കാവിൽ തോൽപ്പിച്ചത്.
പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് ബി.ജെ.പിക്ക് തരക്കേടില്ലാത്ത വോട്ട് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.