വട്ടിയൂര്‍ക്കാവിൽ തന്നെ ഒഴിവാക്കിയതിൻെറ കാരണം അറിയില്ല -കുമ്മനം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിൻെറ കാര ണം അറിയില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. മണ്ഡലം​, ജില്ലാ, സംസ്ഥാന കമ്മറ്റികൾ തൻെറ പേര് അയച്ചിരുന്നുവെന്നും എന്നാൽ, ഒരാളെയല്ലേ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അംഗീകരിക്കാന്‍ തയ്യാറാണ്​. പുതിയ ആളുകള്‍ കടന്നുവരണം. എസ്.സുരേഷ് ശക്തനായ സ്ഥാനാര്‍ഥിയാണ്. സുരേഷിൻെറ സ്ഥാനാര്‍ഥിത്വം യുക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വിജയിക്കുമെന്നാണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.

വട്ടിയൂര്‍ക്കാവിലേക്ക് ബി.ജെ.പി സ്ഥാനാർഥിയായി തുടക്കം മുതൽ തന്നെ കുമ്മനത്തിൻെറ പേര്​ ഉയർന്നു കേട്ടിരുന്നു. എന്നാൽ ഒടുവിൽ ബി.ജെ.പി. ജില്ലാ പ്രസിഡൻറായ എസ്. സുരേഷിനാണ് നറുക്ക്​ വീണത്​. എറണാകുളത്ത് സി.ജി. രാജഗോപാലും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും മത്സരിക്കും. അരൂരില്‍ കെ.പി.പ്രകാശ്ബാബുവും കോന്നിയില്‍ കെ.സുരേന്ദ്രനും എന്‍.ഡി.എ. സ്ഥാനാര്‍ഥികളാവും.

Tags:    
News Summary - vattiyoorkkavu by election; don't know the reason of avoid said kummanam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.