കുർബാന ഏകീകരണം: ഇളവു നൽകാനാവില്ലെന്ന് വത്തിക്കാൻ

സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍. കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനും സഭ കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നത സമിതിയായ പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി.

അൾത്താര അഭിമുഖ കുർബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാൻ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മേജര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും പൗരസ്ത്യസംഘം കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി കത്തയച്ചു. 

Tags:    
News Summary - Vatican denies concessions on mass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.