കയത്തില്‍ ചാടിയ താറാവിന്‍കുഞ്ഞ്, അ​വി​ടെ നീ​ർ​നാ​യും നീ​ർ​ക്കോ​ലി​യും ചീ​ങ്ക​ണ്ണി​യു​മെ​ല്ലാ​മു​ണ്ട്; കാപ്പനെ 'കുത്തി' വാസവന്‍

കോ​ട്ട​യം: പാ​ലാ സീ​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ലൊ​ടു​വി​ൽ യു.​ഡി.​എ​ഫി​െൻറ ഭാ​ഗ​മാ​യ മാ​ണി സി.​കാ​പ്പ​നെ 'കു​ത്തി' സി.​പി.​എം കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​ന്‍. വാ​സ​വ​ന്‍. 'താ​റാ​വി​ൻ കു​ഞ്ഞി​നൊ​രു മു​ന്ന​റി​യി​പ്പ്' എ​ന്ന​പേ​രി​ൽ ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പി​ലാ​ണ്​ കാ​പ്പ​നെ ട്രോ​ളി​യി​രി​ക്കു​ന്ന​ത്. കാ​പ്പ​നെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ന്ന കു​റി​പ്പി​ൽ താ​റാ​വി​ന്‍ കു​ഞ്ഞി​നോ​ടാ​ണ്​ അ​ദ്ദേ​ഹ​ത്തെ ഉ​പ​മി​ച്ചി​രി​ക്കു​ന്ന​ത്. താ​റാ​വി​ൻ കു​ഞ്ഞ്​ ക​യ​ത്തി​ലേ​ക്കാ​ണ്​ പോ​​യ​തെ​ന്ന്​ കു​റി​പ്പി​ൽ പ​റ​യു​ന്നു.

പ​ഴ​മ​ക്കാ​ർ പ​റ​ഞ്ഞു കേ​ട്ടൊ​രു ക​ഥ​യു​ണ്ട്്... എ​ന്ന്​ തു​ട​ങ്ങു​ന്ന കു​റി​പ്പി​ൽ കോ​ഴി അ​ട​യി​രു​ന്ന്​ വി​രി​യി​ച്ച താ​റാ​വി​ൻ കു​ഞ്ഞി​നെ​ക്കു​റി​ച്ചാ​ണ്​ വി​വ​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​റി​െൻറ തീ​ര​ത്താ​യി​രു​ന്നു ത​ള്ള​ക്കോ​ഴി​യു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും താ​മ​സം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രെ പി​ന്നി​ലാ​യി​രു​ന്ന താ​റാ​വി​ൻ കു​ഞ്ഞി​നെ ത​ള്ള​ക്കോ​ഴി ക​രു​ത​ലോ​ടെ​യാ​ണ് വ​ള​ർ​ത്തി​യ​ത്. ഇ​തി​നി​ടെ, താ​റാ​വി​ൻ കു​ഞ്ഞ്​ മീ​ന​ച്ചി​ലാ​റ്റി​ലെ ക​യ​ത്തി​ലേ​ക്ക് ചാ​ടി.

ഇ​ത്​ ക​ണ്ട്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ സ​ങ്ക​ട​പ്പെ​ട്ട​തോ​ടെ, ത​ള്ള​ക്കോ​ഴി പ​റ​ഞ്ഞു. മ​ക്ക​ളെ അ​വ​ൻ ക​യ​ത്തി​ൽ ചാ​ടി​യാ​ൽ നമുക്കോ ന​മ്മു​ടെ വം​ശ​ത്തി​നോ ഒ​ന്നും സം​ഭ​വി​ക്കി​ല്ല, മാ​ത്ര​മ​ല്ല ന​മ്മ​ൾ​ക്ക് ഒ​രാ​ളി​െൻറ ഭ​ക്ഷ​ണ​ത്തി​െൻറ ക​രു​ത​ലും ഇ​നി വേ​ണ്ട. പ​ക്ഷെ അ​വ​ൻ ചാ​ടി​യി​രി​ക്കു​ന്ന​ത് ക​യ​ത്തി​ലേ​ക്കാ​ണെ​ന്ന് അ​വ​ന് അ​റി​യി​ല്ല​ല്ലോ. അ​വി​ടെ നീ​ർ​നാ​യും നീ​ർ​ക്കോ​ലി​യും ചീ​ങ്ക​ണ്ണി​യു​മെ​ല്ലാ​മു​ണ്ട് , അ​വ​ർ അ​വ​നെ ഇ​ര​യാ​ക്കും അ​ക്കാ​ര്യം അ​വ​നോ​ട് പ​റ​യാ​ൻ ശ്ര​മി​ച്ച​താ...​എ​വി​ടെ കേ​ൾ​ക്കാ​ൻ .... കു​റി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - vasavan against kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.