പാറളം പഞ്ചായത്തിൽ സിപിഐ പിന്തുണയോടെ കോൺഗ്രസ് ഭരണത്തിലേക്

തൃശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസ് അധികാരത്തിലെത്തി. സി.പി.ഐയിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ കോൺഗ്രസ് സ്ഥാനാർഥി റോസ് മേരി അപേഷ് എട്ട് വോട്ടുകൾ നേടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി ഭരണം നേടിയത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ആറും ബി.ജെ.പിക്ക് ആറും സി.പി.എമ്മിന് രണ്ടും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്.

കഴിഞ്ഞ മാസം കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് ഇടതുപക്ഷ അംഗങ്ങൾ പിന്തുണ നൽകിയതോടെ ബി.ജെ.പി പ്രസിഡന്റിന് സ്ഥാനം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നത്.

വോട്ടെടുപ്പിൽ റോസ് മേരി അപേഷിന് എട്ട് വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പിയുടെ മുൻ പ്രസിഡന്റ് അനിത പ്രസന്നന് ആറു വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി സുധ അനിലിന് മൂന്ന് വോട്ടും ലഭിച്ചു. സി.പി.ഐയിലെ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് കോൺഗ്രസിന് ഭരണം ഉറപ്പാക്കിയത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ സി.പി.എം അംഗങ്ങൾ വിട്ടുനിന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും.

Tags:    
News Summary - Congress Takes Power in Paralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.