യുഡിഎഫിന് വോട്ട് ചെയ്ത് ബിജെപി അംഗം, ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ബിജെപി അംഗം പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. 18 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ 10 പേരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ എൽഡിഎഫ് ഭരണസമിതി പുറത്തായി.

Tags:    
News Summary - UDF Ousts LDF in Upputhara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.