ചെന്നിത്തലയിൽ വീണ്ടും മോഷണം: അടുക്കളപ്പൂട്ട് പൊളിച്ച് വീടിനുള്ളിൽ കടന്ന് വെങ്കല ഉരുളികളും നിലവിളക്കുകളും കവർന്നു

മാന്നാർ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപത്തെ സിന്ധുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ബംഗളൂരുവിൽ അധ്യാപികയാണ്. ആറുമാസങ്ങൾക്ക് മുമ്പ് സിന്ധുവിന്‍റെ അമ്മ തിരുവനന്തപുരത്തുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് വർക്ക് ഏരിയയുടെ ഗ്രില്ലും അടുക്കളയുടെ പൂട്ടും കുത്തിപ്പൊളിച്ച നിലയിൽ ആദ്യം കണ്ടത്.

വിവരമറിഞ്ഞ് നാട്ടിലെത്തിയ സിന്ധു, ബന്ധുക്കളായ മധുസൂദനൻ, മുൻ രാജ്യസഭാ ഉപാധ്യക്ഷന്‍റെ പ്രൈവറ്റ് സെക്രട്ടറി പി.വി. അശോക് എന്നിവരും മാന്നാർ പൊലീസും ചേർന്ന് വീടിനുള്ളിൽ പരിശോധന നടത്തി. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സിന്ധു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാന്നാർ എസ്.എച്ച്.ഒ കെ. അജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Another Theft in Chennithala; Bronze Ornaments, Chandeliers Stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.