തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളജ് മാനേജ്മെൻറിനെതിരെ ജപ്തി നോട്ട ീസ്. 60 ദിവസത്തിനകം വായ്പാ കുടിശ്ശികയായ 127.07 കോടി രൂപയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്കാണ് നോട്ടീസ് പതിച്ചത്. അല്ലെങ്കിൽ കോളജ് പ്രവർത്തിക്കുന്ന എസ്.ആർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വസ്തുക്കൾ ഏറ്റെടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വർക്കല അകത്തുമുറിയിൽ പ്രവർത്തിക്കുന്ന കോളജ് കെട്ടിടത്തിന് പുറമെ തിരുവനന്തപുരം കവടിയാർ വില്ലേജിലെ വസ്തുക്കളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വർക്കലയിൽ എസ്.ആർ മെഡിക്കൽ കോളജിന് പുറമെ സമീപത്ത് എസ്.ആർ ഡെൻറൽ കോളജും മാനേജ്മെൻറിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
122.45 കോടി രൂപയും പലിശയും തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസം മുമ്പ് ബാങ്ക് കോളജ് മാനേജ്മെൻറിന് നോട്ടീസ് നൽകിയിരുന്നു. നിശ്ചിതസമയം പിന്നിട്ടിട്ടും തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ജപ്തി നോട്ടീസ് പതിച്ചത്. എന്നാൽ, തർക്കം കോളജിനെ ബാധിക്കില്ലെന്നാണ് മാേനജ്മെൻറിെൻറ പ്രതികരണം. കേസ് ഹൈകോടതിയുടെ പരിഗണനയിലാണെന്നും തിരിച്ചടവിന് തയാറാണെന്നും മാനേജ്മെൻറ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.